Connect with us

Kerala

പാലാ സീറ്റ് മാണി സി കാപ്പന് നല്‍കുമെന്ന് പി ജെ ജോസഫ്

Published

|

Last Updated

ഇടുക്കി | പാലാ സീറ്റ് മാണി സി കാപ്പന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. പാലായിലെ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ തന്നെയാകുമെന്നാണ് വിശ്വാസം. എന്‍ സി പിയുടെ സ്ഥാനാര്‍ഥിയായി തന്നെ അദ്ദേഹം പാലായില്‍ മത്സരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

എന്‍ സി പി എല്‍ ഡി എഫ് വിടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പി ജെ ജോസഫ് കാപ്പന്റെ രാഷ്ട്രീയം മാറുമെന്ന തരത്തില്‍ വ്യക്തമായ സൂചന നല്‍കുന്നത്. കാപ്പനുമായി നേരത്തെ യു ഡി എഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി ആരോപണമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. പി ജെ ജോസഫിന്റെ പുതിയ പ്രസ്താവന സംബന്ധിച്ച് മാണി സി കാപ്പന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

Latest