Kerala
ധനമന്ത്രി ഇന്ന് നിയമസഭ എത്തിക്‌സ് കമ്മിറ്റി മുമ്പാകെ ഹാജരാകും

തിരുവനന്തപുരം | സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കും. സഭയില്‍ വെക്കും മുമ്പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ നല്‍കിയ പരാതിയിലാണ് മന്ത്രി മറുപടി നല്‍കുക. കഴിഞ്ഞയാഴ്ച സതീശന്‍ എത്തിക്‌സ് കമ്മറ്റിക്ക് ഐസക്കിനെതിരേ സതീശന്‍ തെളിവ് നല്‍കിയിരുന്നു. മന്ത്രിയുടെ വിശദീകരണം കേട്ട ശേഷം എത്തിക്‌സ് കമ്മിറ്റി തുടര്‍ നടപടികളിലേക്ക് കടക്കും.
അതീവരഹസ്യമായി സൂക്ഷിക്കേണ്ട സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയതെന്നും സതീശന്‍ പരാതിയില്‍ പറഞ്ഞിരുന്നു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.