National
പൂമാലകളല്ല, ഷൂ മാത്രം; ബി ജെ പിയെ ബഹിഷ്‌കരിച്ച് മറ്റൊരു ഹരിയാന ഗ്രാമവും
 
             ചാണ്ഡിഗഢ് | സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയെയും ജന്‍നായക് ജനതാ പാര്‍ട്ടി(ജെ ജെ പി)യെയും ബഹിഷ്‌കരിച്ച് ഹരിയാനയിലെ ഖാദിറാബാദ് ഗ്രാമവും. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അടക്കം ഇരു പാര്‍ട്ടികളിലെയും നേതാക്കളെ ബഹിഷ്‌കരിക്കാനാണ് തീരുമാനം. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണിത്.

നിങ്ങള്‍ ഗ്രാമത്തിലേക്ക് വന്നാൽ പൂമാലക്ക് പകരം ഷൂ ഉപയോഗിച്ചാണ് തങ്ങള്‍ വരവേല്‍ക്കുകയെന്ന് ഗ്രാമീണര്‍ അറിയിച്ചു. ബഹിഷ്‌കരണം സംബന്ധിച്ച് ഗ്രാമത്തിന്റെ കവാടത്തില്‍ ബാനര്‍ വെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് യോഗത്തിലാണ് തീരുമാനമുണ്ടായത്.
കര്‍ഷകരുടെ താത്പര്യത്തില്‍ സംസാരിക്കുന്നവരെ മാത്രമേ ഗ്രാമത്തിലേക്ക് കടക്കാന്‍ അനുവദിക്കൂ. ബി ജെ പി സര്‍ക്കാറും നേതാക്കളും കര്‍ഷകര്‍ക്കെതിരെ പ്രചാരവേലകള്‍ നടത്തുകയാണെന്ന് ഗ്രാമീണര്‍ പറയുന്നു.
    ---- facebook comment plugin here -----						