Connect with us

Kerala

സ്വർണക്കടത്ത്: എൻ ഐ എ സംഘം വീണ്ടും സെക്രട്ടേറിയറ്റിലെത്തി

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ ഐ എ സംഘം വീണ്ടും സെക്രട്ടേറിയറ്റിലെത്തി. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനുമാണ് രാവിലെ 11ഓടെ ഭരണസിരാകേന്ദ്രത്തിലെത്തിയത്.

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് ഇവരെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ വേണമെന്ന് നേരത്തേ എന്‍ ഐ എ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തേയും സി സി ടി വി ദൃശ്യങ്ങള്‍ തേടി എന്‍ ഐ എ സംഘം സെക്രട്ടേറിയറ്റിലെത്തിയിരുന്നു.

Latest