Kerala
കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; 41 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം | കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 41 പേര്‍ അറസ്റ്റില്‍. ഇന്റര്‍പോളുമായി സഹകരിച്ച് കേരളാ പോലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. സംസ്ഥാനത്തെ 464 പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്. 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്തവരെ കണ്ടെത്തി അവരുടെ ഫോണുകള്‍ പിടിച്ചെടുക്കുന്നുമുണ്ട്.
രണ്ട് വര്‍ഷത്തിനിടെ ഇത്തരം 525 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 428 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്‍ ഐ ടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ട്. എ ഡി ജി പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
---- facebook comment plugin here -----