Connect with us

National

കര്‍ഷക സമരം സമവായത്തിലേക്ക്; കേന്ദ്രവുമായി കര്‍ഷകര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന കര്‍ഷര്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചക്ക് ചയ്യാറാണെന്ന് അറിയിച്ചു. ചൊവ്വാഴ്ച ചര്‍ച്ച നടത്താമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ വ്യക്തമാക്കി. രാജ്യത്തെ ആയിരക്കണക്കിന് വരുന്ന കര്‍ഷര്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെയാണ് സമവായ സാധ്യത തെളിയുന്നത്.

പ്രധാനമായും നാല് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാകും ചൊവ്വാഴ്ച കര്‍ഷകര്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തുക. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ വിശദീകരിക്കുക, താങ്ങുവിലയിലുള്ള ഉറപ്പിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കണം, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍ സര്‍ക്കാര്‍ വിശദീകരിക്കണം, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം എന്നീ ആവശ്യങ്ങളാകും കര്‍ഷകര്‍ മുന്നോട്ട് വെക്കുക എന്നാണ് അറിയുന്നത്.

കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തിലാണ് ചൊവ്വാഴ്ച ചര്‍ച്ച നടത്താന്‍ തീരുമാനമായത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ചര്‍ച്ച നടത്തി നിലപാട് ശക്തമാക്കുക എന്നതാണ് കര്‍ഷകരുടെ തീരുമാനം. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് യോഗം വിലയിരുത്തി.

Latest