Gulf
റിയാദിൽ റെസ്റ്റോറന്റിൽ തീപിടുത്തം: കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു

റിയാദ് | റിയാദിൽ റെസ്റ്റോറന്റിൽ തീപിടുത്തം. പ്രമുഖ റസ്റ്റോറന്റ് ശൃംഖലയുടെ അല്‍ ഹസം ഡിസ്‍ട്രിക്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖയിലാണ് തീപ്പിടിച്ചത്. രണ്ട് നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
റിയാദ് സിവിൽ ഡിഫൻസ് ടീമുകൾ മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തനങ്ങൾക്ക് ശേഷമാണ് തീയണച്ചത്. വെള്ളിയാഴ്ച പൊതു അവധി ആയതിനാൽ ആളുകൾ ഇല്ലാതിരുന്നത് അപകടത്തിൻെറ വ്യാപ്തി കുറച്ചു.
സംഭവത്തിൽ ആളപായൊമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
---- facebook comment plugin here -----