Connect with us

Kerala

നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ ഗവര്‍ണറെ കാണും

Published

|

Last Updated

തിരുവനന്തപുരം |  കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ ഗവര്‍ണറെ സന്ദര്‍ശിക്കും. മന്ത്രിമാരായ എ കെ ബാലനും വി എസ് സുനില്‍ കുമാറുമാണ് പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തേടി രാജ്ഭവനിലെത്തുൂന്നത്. ഇന്ന് ഉച്ചക്ക് 12.30നാണ് കൂടിക്കാഴ്ച.

ഈ മാസം അവസാനം സഭ ചേരുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടാം തവണയും ആവശ്യപ്പെട്ടിടും ഗവര്‍ണര്‍ സഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഭൂരിഭക്ഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ നിയമസഭ വിളിക്കണമെന്നാണ് ചട്ടം. ഇത് ലംഘിക്കുന്നത് ഭരണഘടാന വിരുദ്ധമാണ്. ഇന്ത്യയില്‍ ഒരു ഗവര്‍ണറും കാണിക്കാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

 

 

Latest