Kerala
ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധം: എ കെ ബാലന്‍

തിരുവനന്തപുരം | നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നിയമമന്ത്രി എ കെ ബാലന്‍. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഇത് ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പ്രശ്‌നമല്ല. ഗവര്‍ണര്‍ പറയുന്നത് ബി ജെ പി ഏറ്റ് പിടിക്കുകയാണ്. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവന്‍ മാറുന്നത് അഭിലഷണീയമാണ്. ഭൂരിഭക്ഷമുള്ള ഒരു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ട് നിയമസഭ വിളിച്ചു ചേര്‍ത്ത നടപടി വലിയ തെറ്റാണ്. ഇന്ത്യയില്‍ ഒരു ഗവര്‍ണറും ഇത്തരം നടപടി സ്വീകരിച്ചില്ലെന്നും ബാലന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
---- facebook comment plugin here -----