Connect with us

International

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍  ബ്രക്‌സിറ്റ് വ്യാപാരക്കരാര്‍ യഥാര്‍ഥ്യമായി

Published

|

Last Updated

ബ്രസല്‍സ് | ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള “ബ്രെക്‌സിറ്റ്” വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായി. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മികച്ച ഒരു കരാറിലെത്താന്‍ കഴിഞ്ഞതായി ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. യു കെ യൂറോപ്പിന്റെ സഖ്യകക്ഷിയായും ഒന്നാം നമ്പര്‍ വിപണിയായും തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കരാറിന് ഒരാഴ്ചക്കുള്ളില്‍ പാര്‍ലിമെന്റിന്റെ അംഗീകാരം നേടണം. ഡിസംബര്‍ 30നു ബ്രിട്ടിഷ് പാര്‍ലിമെന്റില്‍ വോട്ടെടുപ്പു നടക്കും.

എല്ലാം അടിമുടി മാറുമെന്നും ഒറ്റവിപണിയിലെ ഇ യു അംഗരാഷ്ട്രമെന്ന നിലയില്‍ ബ്രിട്ടന് ഉണ്ടായിരുന്ന സവിശേഷ ആനുകൂല്യങ്ങളെല്ലാം നഷ്ടപ്പെടുകയാണെന്നും ഇ യു ഭാഗത്തു ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ മിഷേല്‍ ബാര്‍നിയെ നേരത്തെ സൂചിപ്പിച്ചരുന്നു. ബ്രെക്‌സിറ്റ് നടപടി പൂര്‍ത്തിയാകുന്ന ഡിസംബര്‍ 31ന് മുന്‍പ് വ്യാപാരക്കരാര്‍ നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ 2021 മുതല്‍ ലോകവ്യാപാര സംഘടനയുടെ കരാറിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാരം നടത്തേണ്ടിവരുമായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ നിലവിലെ വ്യാപാര ബന്ധങ്ങളെല്ലാം തുടരാന്‍ കഴിയും. 2016ല്‍ നടത്തിയ ഹിതപരിശോധനയിലാണു യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്.

 

 

Latest