Kerala
തെറ്റ് ചെയ്തിട്ടില്ല; താന്‍ നിരപരാധി -ഫാ. തോമസ് കോട്ടൂര്‍

തിരുവനന്തപുരം | സിസ്റ്റര്‍ അഭയ കൊലക്കേസില്‍ താന്‍ നിരപരാധിയെന്ന് ഫാ. തോമസ് എം കോട്ടൂര്‍. താന്‍ തെറ്റ് ചെയ്തിട്ടില്ല. ദൈവത്തിന്റെ കോടതിയിലാണ് വിശ്വാസം. ദൈവം തന്റെ കൂടെയുണ്ടെന്നും കോട്ടൂര്‍ പ്രതികരിച്ചു. കോടതി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മേല്‍ക്കോടതില്‍ അപ്പീല്‍ നല്‍കുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കേസിലെ മറ്റൊരു പ്രതിയാ സിസ്റ്റര്‍ സെഫി ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. കോടതി വിധിയെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പിലൂടെ മൗനിയായി സെഫി നടന്ന് നീങ്ങുകയാണുണ്ടായത്.
---- facebook comment plugin here -----