Connect with us

Kerala

നീതിക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ വിജയം: ജോമോന്‍ പുത്തന്‍പുരക്കല്‍

Published

|

Last Updated

തിരുവനന്തപുരം | നീതിക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ വിജയമാണ് 28 വര്‍ഷങ്ങള്‍ക്ക് സിസ്റ്റര്‍ അഭയക്ക് ലഭിച്ച നീതിയെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍. കേസില്‍ പ്രതികളെ നിയമത്തിന് മുമ്പിലെത്തിക്കാന്‍ തുടക്കം മുതല്‍ പരിശ്രമിച്ച വ്യക്തിയാണ് ജോമോന്‍ പുത്തന്‍പുരക്കല്‍.

പ്രതികളെ രക്ഷിക്കാന്‍ പലരും ശ്രമിച്ചു. സഭയുടെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ല. പ്രതികള്‍ക്ക് അനുകൂലമായാണ് സഭ നിലപാട് കൈക്കൊണ്ടത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു. കേസിന്റെ പിന്നാലെ പോയതിന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. കേസിലെ പ്രധാന സാക്ഷിയായ അടക്ക രാജുവിനെ വിലക്കെടുക്കാന്‍ നോക്കി. എന്നാല്‍ പ്രതികളുടെ എല്ലാ നീക്കങ്ങളും തള്ളി അഭക്ക് ലഭിച്ച നീതി ഈ നാടിന്റെ നീതിന്യായ വ്യവസ്ഥയുടെ വിജയമാണ്.

ദൈവത്തിന്റെ ശക്തി അഭയക്കുണ്ട്. ആരുമില്ലാത്തവരുടെ കേസില്‍ ദൈവമുണ്ടാകും. ഞാന്‍ ഒരു നിമിത്തമായി മാറുകയായിരുന്നു. സത്യത്തിനൊപ്പം അടിയുറച്ച് നില്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്. നാളെ ഞാന്‍ മരിച്ചാലും തന്റെ ജീവിത അഭിലാഷം പൂര്‍ത്തിയായെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest