Kerala
സത്യപ്രതിജ്ഞാ ചടങ്ങിലും കൊവിഡ് ജാഗ്രത കൈവിടാതെ വയനാട് കലക്ടര്‍

കല്‍പ്പറ്റ | കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ അതീവ ജാഗ്രതയോടെയാണ് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല ഇടപഴകിയിരുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്നലെ കലക്ടര്‍ എത്തിയതും കൊവിഡ് ജാഗ്രതയോട് കൂടി തന്നെയാണ്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കലക്ടര്‍ എത്തിയത് പി പി ഇ കിറ്റ് ധരിച്ചാണ്. കലക്ടറുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷമാണ് കലക്ടര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്ത ഉടനെ തന്നെ കലക്ടര്‍ മടങ്ങുകയും ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് പി പി ഇ കിറ്റ് ധരിച്ചെത്തിയ വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല
—
---- facebook comment plugin here -----