Saudi Arabia
കൊലപാതകക്കേസില്‍ സഊദിയില്‍ യുവാവിന് വധ ശിക്ഷ നടപ്പിലാക്കി

റിയാദ് | സഊദിയില്‍ കൊലപാതകക്കേസില്‍ യുവാവിന്റെ വധ ശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശിയായ അബ്ദുല്ല ബിന്‍ മനാഹി ബിന്‍ അനന്‍ അല്‍-ദൊസാരി പൗരനെയാണ് വധ ശിക്ഷക്ക് വിധേയനായിരിക്കുന്നത്
സുഹൃത്തിനെ വെടി വെച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. വിചാരണവേളയില്‍ പ്രതി കുറ്റം സമ്മതിക്കുകയും കോടതി വധ ശിക്ഷ വിധിക്കുകയുമായിരുന്നു. റിയാദ് പ്രവിശ്യയിലെ അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിലാണ് വിധി നടപ്പാക്കിയത്
---- facebook comment plugin here -----