Connect with us

International

ബ്രിട്ടനിലെ കൊവിഡ് വ്യാപനം; എണ്ണവില വീണ്ടും ഇടിഞ്ഞു

Published

|

Last Updated

ലണ്ടന്‍  | ബ്രിട്ടനില്‍ ജനിതക മാറ്റം വന്ന കൊവിഡ#് വൈറസിനെ കണ്ടെത്തിയതോടെ അന്താട്രാഷ്ട്ര തലത്തില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. യൂറോപ്യന്‍-മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് എണ്ണവിലയിടിയാന്‍ കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത് .

ബ്രെന്റ് ക്രൂഡ് 97 വില 1.9 ശതമാനം ഇടിഞ്ഞ് 51.29 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 1.7 ശതമാനം ഇടിഞ്ഞ് 48.27 ഡോളറിലെത്തി.കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പുകള്‍ വിവിധ ലോക രാജ്യങ്ങള്‍ ആരംഭിച്ചതോടെ വാക്സിനുകളുടെ നിക്ഷേപത്തില്‍ നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ എണ്ണ വിപണിയില്‍ തുടര്‍ച്ചയായ നേട്ടമാണ് ഉണ്ടായിരുന്നത്. ബ്രിട്ടണില്‍ നിന്നുള്ള വിമാന യാത്രകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതും വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പടര്‍ന്നതാണ് എണ്ണ വിപണിയില്‍ ഇടിവ് നേരിടാന്‍ കാരണമായത് . ആഗോള വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിനിടയിലാണ് വിപണിയില്‍ തിരിച്ചടി നേരിട്ടത് . ഇതോടെ ഒപെക് രാജ്യങ്ങള്‍ വിലയിടിവ് തടയാന്‍ നടപ്പിലാക്കിയ ഉത്പാദന വെട്ടിക്കുറവ് തുടരേണ്ടിവരും

---- facebook comment plugin here -----

Latest