Connect with us

Kozhikode

അന്താരാഷ്‌ട്ര ഖുർആൻ മത്സരത്തിൽ മർകസ് വിദ്യാർഥിക്ക് ഒന്നാം സ്ഥാനം

Published

|

Last Updated

ത്വാഹാ ഉവൈസ്

കോഴിക്കോട് | ഇരുപത് രാഷ്ട്രങ്ങളിലെ ഖുർആൻ പഠിതാക്കൾ മാറ്റുരച്ച അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരത്തിൽ മർകസ് കോളേജ് ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർഥി ത്വാഹാ ഉവൈസിന് ഒന്നാം സ്ഥാനം. ഖുർആൻ പാരായണ വിദഗ്ധരായ ശൈഖ് മുഹമ്മദ് ഹസൻ വഹബി യു എ ഇ, ശൈഖ് അബ്ദുൽ വാഹിദ് ഫുളൈലി സ്പെയിൻ, ശൈഖ് മുഹമ്മദ് അബ്ദുൽ മുൻഇം ബ്രസീൽ എന്നിവരടങ്ങുന്ന ജൂറിയാണ്  മത്സരത്തിന്റെ  വിധികർത്താക്കളായത്.

ഓൺലൈനിൽ നടന്ന മത്സരം മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജംഇയ്യത്തു അഹിബ്ബാഇൽ ഖുർആൻ എന്ന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്.

മലപ്പുറം ജില്ലയിലെ ആക്കോട് സ്വദേശിയായ പീടികത്തൊടിയിൽ അബ്ദുൽ മുനീർ-സുനീറ ദമ്പതികളുടെ മകനാണ് ത്വാഹാ ഉവൈസ്. അൽ ഫഹീം ഹോളി ഖുർആൻ മത്സരത്തിൽ ഒന്നാം സമ്മാനം  ഉൾപ്പെടെ നിരവധി  മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. ത്വാഹാ ഉവൈസിനെ മർകസ് മാനേജ്‌മെന്റ് അനുമോദിച്ചു.