Kerala
കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതി ചേര്‍ക്കാന്‍ ഉത്തരവിട്ട് കോടതി

ആലപ്പുഴ | എസ് എന്‍ ഡി പി കണിച്ചു കുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ക്കണമെന്ന് കോടതി. വെള്ളാപ്പള്ളിക്ക് പുറമേ അദ്ദേഹത്തിന്റെ സഹായി കെ കെ അശോകന്‍, ബി ഡി ജെ എസ് അധ്യക്ഷനും എസ് എന്‍ ഡി പി ബോര്‍ഡ് അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ പരാതിയില്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആത്മഹത്യക്കു പ്രേരിപ്പിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
---- facebook comment plugin here -----