Connect with us

Covid19

വി എം സുധീരന് കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ, കൊവിഡ് ബാധിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു സുധീരന്‍. ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നടന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ തിരുവഞ്ചൂരിന് തൊട്ടടുത്തിരുന്നാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അതിനാല്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്നും സുധീരന്‍ അറിയിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു.

---- facebook comment plugin here -----

Latest