Connect with us

Techno

എച്ച് പി പ്രോബുക്ക് 635 എയ്‌റോ ജി7 ലാപ്‌ടോപ് ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | എച്ച് പി പ്രോബുക്ക് 635 എയ്‌റോ ജി7 ലാപ്‌ടോപ് ഇന്ത്യന്‍ വിപണിയിലെത്തി. എ എം ഡി റേഡിയോണ്‍ വെഗാ ഗ്രാഫിക്‌സോടു കൂടെ എ എം ഡി റൈസന്‍ 4000 സീരീസ് മൊബൈല്‍ പ്രൊസസ്സര്‍ കരുത്തുമായാണ് ലാപ്‌ടോപ് എത്തുന്നത്. എ എം ഡി റൈസന്‍ 5, 7 എന്നീ പ്രൊസസ്സറുകളില്‍ ലഭ്യമാണ്.

42 വാട്ടിന് ഒറ്റ ചാര്‍ജില്‍ 18 മണിക്കൂര്‍ വരെ ബാറ്ററി ലൈഫുണ്ടാകും. 53 വാട്ടില്‍ 23 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം. 74,999 രൂപയാണ് ഇന്ത്യയിലെ വില.

വിന്‍ഡോസ് 10 പ്രോയാണുണ്ടാകുക. ഒരു കിലോയില്‍ താഴെയാണ് ഭാരം. എച്ച് പിയുടെ വെബ്‌സൈറ്റില്‍ പ്രി ഓര്‍ഡറുകള്‍ ഉടനെ ആരംഭിക്കും.

---- facebook comment plugin here -----

Latest