Kerala
മാണി സി കാപ്പന്‍ എല്‍ ഡി എഫ് വിടുമെന്നത് മാധ്യമ സൃഷ്ടി: എ കെ ശശീന്ദ്രന്‍

കോഴിക്കോട് | മാണി സി കാപ്പന്‍ എല്‍ ഡി എഫ് വിടുമെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതവും മാധ്യമ സൃഷ്ടിയുമാണെന്ന് എന്‍ സി പി നേതാവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. കാപ്പന്‍ എല്‍ ഡി എഫ് വിടുന്ന തരത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പാലാ സീറ്റിനായി അദ്ദേഹം അവകാശവാദം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. എന്‍ സി പി ജയിച്ച സീറ്റ് എന്ന നിലയിലാണ്. എന്‍ സി പി എല്‍ ഡി എഫില്‍ വിശ്വസ്തതയോടെ, ഉറച്ച് നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അത് തുടരുമെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
---- facebook comment plugin here -----