Gulf
സഊദിയിലെ ചെക്കിംഗ് പോയിന്റുകളിൽ ഇനിമുതൽ മുഖം കാണിക്കേണ്ട; വിരലടയാളം മതി

റിയാദ് | സഊദി അറേബ്യയിലെ ചെക്കിംഗ് പോയിന്റുകളിൽ ഇനിമുതൽ സ്ത്രീകൾക്ക് മുഖം കാണിക്കേണ്ടതില്ല. പകരം വിരലടയാളം മതി. ഇതിന് അൽ ഖസീം പ്രവിശ്യയിൽ തുടക്കമായതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം മത നിയമങ്ങൾ പാലിക്കുന്നതിന്റ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം നടപ്പിലാക്കിയത്.
ഫിംഗർപ്രിന്റ് വെരിഫിക്കേഷൻ സൗകര്യം ഏർപ്പെടുത്തിയതിനെ ഖസീം ഗവർണർ ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് പ്രത്യേകം പ്രശംസിച്ചു.
---- facebook comment plugin here -----