Connect with us

National

രാഹുലിന്റെ വിശ്വസ്ത രുചി ഗുപ്ത എന്‍ എസ് യു ഐ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയായ എന്‍ എസ് യു ഐ ജോയിന്റ് സക്രട്ടറി രുചി ഗുപ്ത സ്ഥാനം രാജിവെച്ചു. എ ഐ സി സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസില്‍ സംഘടനാപരമായി നടത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ യോഗം നടക്കുന്നതിനിടെയാണ് രാജി.

എന്‍ എസ് യു ഐയുടെ സംസ്ഥാന യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള രുചി ഗുപ്തയുടെ ശ്രമങ്ങള്‍ക്ക് കെ സി വേണുഗോപാല്‍ തടസം നിന്നുവെന്നാരോപിച്ചാണ് രാജി. രാജി കാര്യം സംബന്ധിച്ച് ഗുപ്ത എന്‍ എസ് യു ഐ ദേശീയ ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയക്കുകയായിരുന്നു.

കുറച്ച് കാലമായി പാര്‍ട്ടി പുനഃസംഘന അനിശ്ചിതത്വത്തിലാണ്. ദേശീയ സമിതി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ടു. ദേശീയ അധ്യക്ഷന്മാരുടെ ഉത്തരവുകളില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. മറ്റ് പല സംസ്ഥാന യൂണിറ്റുകളും പുനഃസംഘടനക്കായി കാത്തിരിക്കുകയാണ്. സാഹചര്യം ന്യായീകരിക്കാന്‍ കഴിയാത്ത വിധം രൂക്ഷമായിരിക്കുകയാണെന്നും രാജി അറിയിച്ചുള്ള വാട്ട്‌സാപ്പ് സന്ദേശത്തില്‍ രുചി പറഞ്ഞു.

Latest