National
കെജ്രിവാളിനെതിരെ പോലീസില്‍ പരാതി

ന്യൂഡല്‍ഹി | നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പോലീസില്‍ പരാതി. ബി ജെ പി ഡല്‍ഹി ഘടകമാണ് പരാതി നല്‍കിയത്. സമരത്തിലിരിക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കെജ്രിവാളിന്റെതെന്ന് ബി ജെ പി നേതാവ് അഭിഷേക് ദുബെ നല്‍കിയ പരാതിയില്‍ പറയുന്നു.
ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ മോശമാകുകയാണെങ്കില്‍ അതിന് ഉത്തരവാദി കെജ്രിവാളായിരിക്കുമെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----