Connect with us

Kerala

അടുത്ത രാഷ്ട്രീയകാര്യ സമിതിയില്‍ പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ നിശ്ചയിക്കും

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം അടുത്ത രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കെ മുരളീധധരന്‍ എം പി. രാഷ്ട്രീയകാര്യ സമിതിയില്‍ ഭാവി പരിപാടികള്‍ നിശ്ചയിക്കും. എല്ലാം നല്ല രീതിയില്‍ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. തനിക്ക് എന്നും ശുഭപ്രതീക്ഷയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രിയകാര്യ സമിതിയിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest