Connect with us

National

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ സോണിയ കാണും

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസില്‍ നേതൃമാറ്റവും പുനസ്സംഘടനയും ആവശ്യപ്പെട്ട് കത്തെഴുതിയവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി കാണും. ഈമാസം 19നാകും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയിലെ തന്റെ വസതിയായ ജന്‍പഥ് 10ലായിരിക്കും യോഗം നടക്കുക. രണ്ടാഴ്ചത്തെ ഗോവ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം നേതാക്കന്മാരുമായി പാര്‍ട്ടി അധ്യക്ഷ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. ബിഹാര്‍, ഹൈദരാബാദ്, അസം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്കു ശേഷമുള്ള യോഗമെന്ന നിലക്കും ഇതിന് പ്രാധാന്യമുണ്ട്.

പാര്‍ട്ടിക്ക് ഊര്‍ജസ്വലമായ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാണ് 23 നേതാക്കള്‍ സോണിയക്ക് അയച്ച കത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യം. പാര്‍ട്ടിയുടെ പ്രമുഖ നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്, സോണിയയെ അവരുടെ വസതിയില്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നത്. നേതൃമാറ്റം ആവശ്യപ്പെട്ട 23 നേതാക്കളും സോണിയയും മുഖാമുഖം വരുന്ന കാര്യത്തില്‍ മധ്യസ്ഥന്റെ റോള്‍ വഹിച്ചത് കമല്‍നാഥ് ആണെന്നാണ് വിവരം.

Latest