Connect with us

Kerala

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജനുവരി ഒന്നു മുതല്‍ സ്‌കൂളിലെത്താം; കോളജുകളും തുറക്കും

Published

|

Last Updated

തിരുവനന്തപും |  എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജനുവി ഒന്ന് മുതല്‍ സ്‌കൂളിലെത്താം. എന്നാല്‍ സാധാരണ ക്ലാസുകളല്ല. കുട്ടികളുടെ സംശയ നിവാരണവും പ്രാക്ടിക്കല്‍ ക്ലാസുകളുമാണ് നടക്കുക . എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകള്‍ 17 മുതല്‍ ആരംഭിക്കും. കോളജുകളും ജനുവരി ഒന്നിന് തുറക്കും.

അവസാന വര്‍ഷ ബിരുദ,ബിരുദാനന്തര
ക്ലാസുകളാണ് ആദ്യം ആരംഭിക്കുക. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് കോളജിലെത്താം. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് ക്ലാസുകള്‍ നടക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Latest