Connect with us

Kerala

ലീഗ് വിമതന്‍ പിന്തുണക്കും; കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ ഡി എഫ് ഭരണത്തിലേക്ക്

Published

|

Last Updated

കൊച്ചി |  ലീഗ് വിമതന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ കൊച്ചി കോര്‍പ്പറേഷന്റെ സാരഥ്യം എല്‍ഡിഎഫിന് ലഭിക്കുമെന്ന് ഉറപ്പായി. ലീഗില്‍നിന്ന് നീതി ലഭിച്ചില്ല, അതിനാല്‍ കൂടുതല്‍ സീറ്റുകളുള്ള മുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായും ഉപാധികളില്ലെന്നും ലീഗ് വിമതന്‍ ടികെ അഷ്റഫ് വ്യക്തമാക്കി. ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നുവെന്നും ടികെ അഷ്‌റഫ് പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷനില്‍ രണ്ടാം ഡിവിഷനില്‍ നിന്നാണ് ടികെ അഷ്റഫ് വിജയിച്ചത്.

74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഞ്ച് പേരും വിജയിച്ചു. കേവലഭൂരിപക്ഷം നേടാന്‍ 38 പേരുടെ പിന്തുണ വേണം. അതേസമയം ലീഗ് സ്വതന്ത്രന്‍ പിന്തുണച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് കോര്‍പ്പറേഷന്‍ ഭരിക്കാം.അതേസമയം സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് സിപിഎം വിമതന്‍ കെപി ആന്റണി വ്യക്തമാക്കി

Latest