Connect with us

Kannur

ബി ജെ പി ദേശീയ നേതാവ് അബ്ദുല്ലക്കുട്ടിയുടെ സഹോദരന് ലഭിച്ചത് 20 വോട്ട്

Published

|

Last Updated

കണ്ണൂര്‍ | ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ അനുജന് ആകെ ലഭിച്ചത് 20 വോട്ടുകള്‍. അബ്ദുല്ലക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡ് കമ്പിലില്‍ നിന്നാണ് എന്‍ ഡി എ സ്ഥാനാര്‍ഥിയായി സഹോദരന്‍ എ പി ശറഫുദ്ദീന്‍ മത്സരിച്ചത്. ഇവിടെ നാലാം സ്ഥാനക്കാരനാണ് ഇദ്ദേഹം.

നാറാത്ത് അബ്ദുല്ലക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ശറഫുദ്ദീന്‍ താമസിക്കുന്നത്. മുസ്‌ലിം ലീഗിന്റെ സൈഫുദ്ദീന്‍ നാറാത്ത് 677 വോട്ടുമായി ഒന്നാമതെത്തി.

318 വോട്ട് നേടി എസ് ഡി പി ഐ ആണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. 125 വോട്ടുകളുമായി സി പി എം മൂന്നാം സ്ഥാനത്താണ്.

Latest