Connect with us

Kerala

ലീഗ് കോട്ട പ്രഥമദൃഷ്ട്യാ ഭദ്രം; തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസും യു ഡി എഫും ഗൗരവമായി പരിശോധിക്കണം- കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം | ലീഗിന്റെ സ്വാധീന മേഖലകള്‍ പ്രഥമദൃഷ്ട്യാ ഭദ്രമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. മലബാറില്‍ എല്ലായിടത്തും സ്വാധീന മേഖലകള്‍ വളരെ ഭദ്രമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

യു ഡി എഫും കോണ്‍ഗ്രസും പരിശോധിക്കേണ്ട ഘടകങ്ങള്‍ തിരഞ്ഞെടുപ്പിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം യു ഡി എഫ് ഗൗരവതരമായി പരിശോധിക്കേണ്ടതുണ്ട്. മലപ്പുറത്ത് വലിയ നേട്ടമാണ് പാര്‍ട്ടിക്കുണ്ടായത്.

ഇടതുപക്ഷം പിടിച്ചെടുത്ത നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ കുറഞ്ഞ സീറ്റിലാണ് ലീഗ് മത്സരിച്ചത്. എന്തുസംഭവിച്ചതെന്ന് പരിശോധിക്കണം. ബാക്കി അവലോകന യോഗത്തിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

Latest