Kerala
ജോസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ജോസഫ്

തൊടുപുഴ | കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളുടെ മാറ്റുരച്ച തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് കാലിടറി. സ്വന്തം തട്ടകമായ തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ഏഴില്‍ അഞ്ചിടത്തും തോറ്റു. എന്നാല്‍ ജോസഫിന്റെ തട്ടകത്തില്‍ കയറി മത്സരിച്ച ജോസ് നാലില്‍ രണ്ടിടത്തും ജയിച്ചു. യു ഡി എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളാണ് ഇവിടെ ജോസ് പിടിച്ചെടുത്തത്. യു ഡി എഫ് കോട്ടയായ തൊടുപുഴയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിഭക്ഷമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
എന്നാല്‍ തൊടുപുഴയില്‍ ജോസഫിനെ മുട്ടുകുത്തിച്ച ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായില്‍ വന്‍ വിജയം കൊയ്തു. ഫലം വന്ന 14ല്‍ 11 ഇടത്തും പാലായില്‍ എല്‍ ഡി എഫ് വിജയിച്ചു. പാലാ നഗരസഭ ഭരണം എല്‍ ഡി എഫ് പിടിക്കുമെന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്.
---- facebook comment plugin here -----