Kerala
മലപ്പുറത്തിനും കോഴിക്കോടിനും പിന്നാലെ കാസര്‍കോടും നിരോധനാജ്ഞ

കാസര്‍കോട് | തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരാനിരിക്കെ കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ കാസര്‍ഗോഡ് ജില്ലയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ക്രമസമാധാന പരിപാലനത്തിനായി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജില്ലയില്‍ പത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ഡിസംബര്‍ 15ന് രാത്രി 12 മുതല്‍ ഡിസംബര്‍ 17ന് രാത്രി 12 വരെയാണ് സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
---- facebook comment plugin here -----