National
ഹൈക്കോടതി വിലക്കി; എയിംസിലെ നഴ്‌സുമാരുടെ അനശ്ചിതകാല സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി | ഡല്‍ഹി ഹൈക്കോടതി വിലക്കിയതിന് പിറകെ എയിംസിലെ നഴ്‌സുമാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആശുപത്രി അധികൃതരുമായി രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രിയോടെയാണ് സമരം പിന്‍വലിച്ചത്. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
നഴ്‌സുമാര്‍ സമരം പിന്‍വലിച്ചെന്നും ജോലിയില്‍ ഉടന്‍ പ്രവേശിക്കുമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. നഴ്‌സുമാരുമായുള്ള ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഉന്നയിച്ച എല്ലാ വിഷയങ്ങളും ഉടന്‍ പരിഹരിക്കാമെന്ന് യൂണിയന് ഉറപ്പ് നല്‍കിയതായി നഴ്‌സുമാര്‍ പറയുന്നു.
സമരത്തിനെതിരേ എയിംസ് അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ നോട്ടീസയച്ച കോടതി, വിഷയത്തില്‍ തുടര്‍വാദം കേള്‍ക്കുന്ന ജനുവരി 18 വരെ സമരം പാടില്ലെന്നും നിര്‍ദേശിക്കുകയായിരുന്നു