Kerala
സംഘര്‍ഷ സാധ്യത; കോഴിക്കോട്ടെ അഞ്ച് മേഖലകളില്‍ നിരോധനാജ്ഞ

കോഴിക്കോട് | കോഴിക്കോടിന്റെ വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് ആറ് മുതല്‍ മറ്റന്നാള്‍ വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ.
ജില്ലയിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം അതത് വാര്‍ഡുകളില്‍ മാത്രമെ പ്രകടനം നടത്താന്‍ അനുവാദമുള്ളൂ.
---- facebook comment plugin here -----