Connect with us

First Gear

രണ്ട് വൈദ്യുത സ്‌കൂട്ടറുകളുമായി ഈവി ഇന്ത്യ; വില 55,000 മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ട് വൈദ്യുത സ്‌കൂട്ടറുകള്‍ വിപണിയിലെത്തിച്ച് ഈവി ഇന്ത്യ. രാജ്യത്തെ വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഈവി. ആട്രിയോ, അഹാവ എന്നീ മോഡലുകളാണ് കമ്പനി ഇറക്കിയത്.

ആട്രിയോക്ക് 64,900 രൂപയും അഹാവക്ക് 55,000 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഒറ്റച്ചാര്‍ജില്‍ ആട്രിയോ നൂറ് കിലോ മീറ്ററും അഹാവ 70 കിലോമീറ്ററും വരെ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇരു മോഡലുകള്‍ക്കും അഞ്ച് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയുണ്ടാകും.

ബാറ്ററി വാറണ്ടി ഒരു വര്‍ഷം മാത്രമാണുണ്ടാകുക. ഒരു കിലോമീറ്ററിന് 15 പൈസ മാത്രമാണ് റണ്ണിംഗ് ചെലവ് ഉണ്ടാകുക. ജിയോ ടാഗിംഗ്, ജിയോ ഫെന്‍സിംഗ്, ഇമ്മൊബലൈസേഷന്‍ അടക്കമുള്ള സുരക്ഷാ സവിശേഷതകളുമുണ്ട്.

---- facebook comment plugin here -----

Latest