Connect with us

Kerala

ശബരിമല ദര്‍ശനം; പി സി ആര്‍ പരിശോധന കര്‍ശനമാക്കി

Published

|

Last Updated

പത്തനംതിട്ട | ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഈമാസം 26ന് ശേഷം എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ മാറ്റങ്ങളുടെ ഭാഗമായാണിത്. 24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പി സി ആര്‍ പരിശോധനയുടെ റിപ്പോര്‍ട്ട് തീര്‍ഥാടകരുടെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി എത്തുന്ന ഉദ്യോഗസ്ഥരുടെയും കൈവശം ഉണ്ടായിരിക്കണം.

ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് റിസല്‍ട്ടുമായി വന്ന ശബരിമലയില്‍ പ്രവേശിച്ച പലര്‍ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി കൊണ്ടുള്ള പുതിയ നിര്‍ദേശം. തീര്‍ഥാടനത്തിനോടനുബന്ധിച്ച് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു കൂടി പരിഗണിച്ചാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ അറിയിച്ചു.