Kerala
ജമാഅത്തെ ഇസ്ലാമി മതേതരമാണെന്ന അഭിപ്രായം എ ഐ സി സിക്കില്ല: മുല്ലപ്പള്ളി

കോഴിക്കോട് | വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷവും നിഷേധിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു ഡി എഫിന് സഖ്യമോ, നീക്കുപോക്കോ കെ പി സി സി പ്രസിഡന്റായ തന്റെ അറിവോടെ ഉണ്ടായിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എം എം ഹസനും കെ മുരളീധരനും നീക്ക്‌പോക്ക് അംഗീകരിക്കുന്നതിിനടെയാണ് ഇതിനെ എതിര്‍ക്കുന്ന നിലപാട് മുല്ലപ്പള്ളി ആവര്‍ത്തിച്ചിരിക്കുന്നത്.
കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ സഖ്യത്തിന് താന്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ജാമഅത്തെ ഇസ്ലാമി മതേതരമാണെന്ന നിലപാട് എ ഐ സി സിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മതേതരമാണെന്ന കെ മുരളീധരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തെ പോലെ അനുഭവസമ്പത്തുള്ള ഒരാള്‍ക്ക് മറുപടി നല്‍കാന്‍ ഞാനില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.