Connect with us

National

സീരിയല്‍ നടി വി ജെ ചിത്രയുടെ മരണത്തില്‍ പ്രതിശുത വരന്‍ അറസ്റ്റില്‍

Published

|

Last Updated

ചെന്നൈ | തമിഴ് സീരിയല്‍ താരം വി ജെ ചിത്രയ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശുത വരന്‍ ഹേംനാഥ് അറസ്റ്റില്‍. തുടര്‍ച്ചയായി അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഹേംനാഥില്‍ നിന്നും ചിത്രയുടെ അമ്മയില്‍ നിന്നുമുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് ചിത്ര ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈ നസ്രത്ത്‌പെട്ടിലെ ഹോട്ടലില്‍ ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്ര അമ്മയുമായി കലഹത്തിലേര്‍പ്പെട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ അമ്മ വിജയ ഇത് നിരസിച്ചു.

ഹേംനാഥ് സീരിയല്‍ ചിത്രീകരണ സ്ഥലത്ത് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇത് വീട്ടില്‍ അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. എന്നാല്‍ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയെന്നാണു പോലീസിന്റെ നിഗമനം.

 

Latest