Connect with us

National

കര്‍ഷക സമരത്തിലേക്ക് സ്ത്രീകള്‍ അടക്കം കൂടുതല്‍ പേര്‍; പ്രതിരോധിക്കാന്‍ പുതിയ മര്‍ഗം തേടി ഹരിയാന

Published

|

Last Updated

ന്യൂഡല്‍ഹി കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരായ സമരം 20 ദിവസം പിന്നിട്ടതോടെ ഭരണകൂടം പ്രതീക്ഷിച്ചതിലും വലിയ രീതില്‍ ശക്തമാകുന്നു. അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയേകാന്‍ രാജസ്ഥാന്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം സ്ത്രീകള്‍ സമര രംഗത്തേക്ക് എത്തുകയാണ്. ഇപ്പോള്‍ തന്നെ ഡല്‍ഹി അതിര്‍ത്തിയിലെല്ലാം പതിനായിരങ്ങള്‍ സമര രംഗത്തുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമല്ലെന്ന വിലയിരുത്തിലിലാണ് ഹരിയാന സര്‍ക്കാര്‍. ഇതിനാല്‍ സമരത്തെ നേരിടാന്‍ പുതിയ മാര്‍ഗം തേടുകയാണ് സര്‍ക്കാര്‍.

അറുപതിനായിരത്തിലധികം ആളുകള്‍ നിലിവില്‍ അതിര്‍ത്തിയിലുണ്ടെന്നാണ് ഹരിയാന സര്‍ക്കാറിന്റെ വിലയിരുത്തല്‍. കൂടുതല്‍ സംസ്ഥാനങ്ങളിലെന്ന് പ്രക്ഷോഭകര്‍ എത്തുന്നതിനാല്‍ വഴികള്‍ കൂടുതല്‍ അടക്കാനുള്ള മാര്‍ഗമാണ് ഇവര്‍ ആലോചിക്കുന്നത്. അതിര്‍ത്തികള്‍
കര്‍ഷക സമരം തടയാനുള്ള വഴികളെല്ലാം ഡല്‍ഹി-ഹരിയാന അതിര്‍ത്തി പൂര്‍ണമായും അടച്ച് കര്‍ഷകരെ സമരസ്ഥലത്തേക്ക് എത്തിക്കാതിരിക്കാനാണ് പോലീസ് ശ്രമം. നിലവില്‍ പ്രതിഷേധക്കാര്‍ ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ എത്താതിരിക്കാന്‍ പോലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.എന്നാല്‍ ഇത് മറികടന്നാണ് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സമരം 20 ദിവസം പിന്നിടുമ്പോഴും എത്തുന്നത്.
ഭരണകൂടം എന്ത് മാര്‍ഗം സ്വീകരിച്ച്, എത്ര എതിര്‍ത്താലും ജനദ്രോഹ കര്‍ഷക നിയമം പിന്‍വലിക്കുന്നതുവരെ സമര രംഗത്ത് തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

Latest