Connect with us

First Gear

ലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഫാക്ടറി തമിഴ്‌നാട്ടില്‍ സ്ഥാപിക്കാന്‍ ഒല

Published

|

Last Updated

ചെന്നൈ | ലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഒല. ഇതിനായി തമിഴ്‌നാട് സര്‍ക്കാറുമായി ഒല ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. പ്രതിവര്‍ഷം 20 ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ഫാക്ടറിയാണ് നിര്‍മിക്കുക.

2,400 കോടി ചെലവില്‍ നിര്‍മിക്കുന്ന ഫാക്ടറി, പതിനായിരത്തോളം ജോലിയവസരങ്ങള്‍ നല്‍കും. പ്രാദേശിക നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് രാജ്യത്ത് സാങ്കേതികമായ വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ ഫാക്ടറിയിലൂടെ സാധിക്കുമെന്ന് ഒല അഭിപ്രായപ്പെട്ടു. യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് ഇവിടെ നിന്നുള്ള സ്‌കൂട്ടറുകള്‍ കയറ്റിയയക്കും.

വൈദ്യുത വാഹനങ്ങളാണ് നിര്‍മിക്കുന്നത്. അതിനാല്‍ വൈദ്യുത വാഹനങ്ങളുടെ പ്രധാന ഹബ് ആയി ഫാക്ടറി മാറുമെന്ന് ഒല പ്രതീക്ഷിക്കുന്നു. നഗരങ്ങളിലേക്ക് യോജിച്ച ചെറിയ നാലുചക്ര വാഹനങ്ങള്‍ നിര്‍മിക്കാനും ഒലക്ക് ലക്ഷ്യമുണ്ട്.