Connect with us

Kerala

പാലാരിവട്ടം പാലം അഴിമതി; ഇബ്‌റാഹിം കുഞ്ഞിന് ജാമ്യമില്ല

Published

|

Last Updated

കൊച്ചി | പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ഇതുവരെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്നും ആവശ്യപ്പെട്ട് ഇബ്‌റാഹിം കുഞ്ഞ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ആശുപത്രിയില്‍ കിടക്കുന്ന ആള്‍ക്ക് എന്തിനാണ് ജാമ്യമെന്ന് കോടതി ചോദിച്ചു. ഡിസ്ചാര്‍ജ് ആയാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ഡിസ്ചാര്‍ജായ ഉടന്‍ ഇബ്‌റാഹിം കുഞ്ഞിന് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് പോകേണ്ടി വരും. ജാമ്യം അനുവദിക്കരുതെന്നും നാലു ദിവസം കൂടി ഇബ്‌റാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.

Latest