Kerala
മലബാറില്‍ യു ഡി എഫ് തൂത്തുവാരുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം | തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അനുകൂല സാഹചര്യമാണെന്ന് പാണക്കാട് ഹൈദരി ശിഹാബ് തങ്ങള്‍. മലബാറില്‍ യു ഡി എഫ് തൂത്തുവാരുമെന്നും തങ്ങള്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം വളരെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പ്രതികരിച്ചു. മലപ്പുറത്തും മലബാറിലെ യു ഡി എഫ് വലിയ വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
---- facebook comment plugin here -----