Kerala
എല്‍ ഡി എഫ് വലിയ വിജയം നേടുമെന്ന് മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍ | കേരളത്തില്‍ വലിയ ജനപിന്തുണയോടെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് എല്‍ ഡി എഫ് ജയിച്ചുവരും. ജനകീയ അംഗീകാരമുള്ള വ്യക്തിത്വങ്ങളാണ് കേരളത്തില്‍ എല്‍ ഡി എഫിനായി മത്സരിക്കുന്നത്. മഹാമാരി കാലത്തും നാടിന്റെ വികസന കാര്യത്തിലും ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടവരാണ് അവര്‍. ഇത് വലിയ വിജയം സമ്മാനിക്കും. കണ്ണൂരില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ യു ഡി എഫ് നേതാക്കള്‍ ശ്രമിച്ചിട്ടില്ല. ഇതിനുള്ള തിരിച്ചടി അവര്‍ക്ക് ലഭിക്കും. ഭരണത്തന്റെ വിധി എഴുത്ത് തന്നെയാണ് ഇത്. ഡല്‍ഹിയില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരേയും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും.
---- facebook comment plugin here -----