Connect with us

National

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ ബി ജെ പി ആക്രമണമെന്ന് എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെ ബി ജെ പി ആക്രമണമെന്ന് എ എ പി. ബി ജെ പി നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് വീട് തകര്‍ത്തതെന്ന് എ എ പി ആരോപിച്ചു. സി സി ടി വി ക്യാമറകളും മറ്റും തകര്‍ത്തിട്ടുണ്ട്.

മുനിസിപ്പാലിറ്റികള്‍ക്ക് ഫണ്ട് ആവശ്യപ്പെട്ട് മന്ത്രിമാരുടെ വീടിന് പുറത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബി ജെ പി പ്രതിഷേധ സമരം നടത്തുന്നുണ്ട്. പോലീസ് നോക്കിനില്‍ക്കെ വ്യാഴാഴ്ച ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഏഴ് ദിവസമായി പ്രതിഷേധിച്ചിട്ടും മുഖ്യമന്ത്രി സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്ന് നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ മേയര്‍ ജയ് പ്രകാശ് പറഞ്ഞു.

വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ സമര സ്ഥലത്ത് ഉറങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ അവിടെ ക്യാമറ വെക്കുകയും അതിനെ എതിര്‍ക്കുകയുമായിരുന്നുവെന്നും മേയര്‍ അവകാശപ്പെട്ടു. നേരത്തേ, ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ലെഫ്.ഗവര്‍ണര്‍ അനില്‍ ബയ്ജാലിന്റെയും വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ പോകുകയായിരുന്ന എ എ പി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള എ എ പി- ബി ജെ പി നാടകമാണ് ഇതെന്നും ആക്ഷേപമുയരുന്നുണ്ട്.

---- facebook comment plugin here -----

Latest