Connect with us

National

ലാലു പ്രസാദ് യാദവ് ഗുരുതരാവസ്ഥയില്‍

Published

|

Last Updated

റാഞ്ചി | ആര്‍ ജെ ഡി മേധാവി ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി. അദ്ദേഹത്തിന്റെ വൃക്കകള്‍ 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(റിംസ്)ലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ലാലു പ്രസാദിന്റെ ആരോഗ്യം കൂടുതല്‍ വഷളാകുകയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പ്രസാദ് പറഞ്ഞു. 20 വര്‍ഷമായി പ്രമേഹരോഗിയാണ് അദ്ദേഹം. പ്രമേഹത്തെ തുടര്‍ന്ന് വൃക്ക നശിക്കുന്നത് പരിഹരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

കന്നുകാലിത്തീറ്റ അഴിമതി കേസില്‍ ഏഴ് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ റാഞ്ചിയിലെ ജയിലിലാണ് ലാലു. 2018 ആഗസ്റ്റ് 30നാണ് അദ്ദേഹത്തെ റിംസില്‍ പ്രവേശിപ്പിച്ചത്. അവിഭക്ത ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1991- 96 കാലയളവില്‍ നടന്ന അഴിമതി കേസിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്.

Latest