National
തമിഴ്‌നാട്ടില്‍ ദളിത് കുട്ടികളെ നിര്‍ബന്ധിപ്പിച്ച് മലം നീക്കിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

തിരുച്ചി | തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് കുട്ടികളെ കൊണ്ട് തുറസ്സായ സ്ഥലത്ത് നിന്ന് നിര്‍ബന്ധിപ്പിച്ച് മലം നീക്കിപ്പിച്ചു. പെരമ്പാലൂര്‍ ജില്ലയിലെ ശിരുകൂടല്‍ ഗ്രാമത്തിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.
13- 15 വയസ്സുള്ള കുട്ടികളെയാണ് സ്വന്തം മലം നീക്കാന്‍ നിര്‍ബന്ധിച്ചത്. ഉയര്‍ന്ന ജാതിയിലുള്ള ചില യുവാക്കള്‍ ഇവിടെ കളിക്കാറുണ്ട്. സമീപത്തെ ക്ഷേത്രത്തിന്റെതാണ് ഈ സ്ഥലം.
വിവരമറിഞ്ഞ് ഗ്രാമപാത ദളിതുകള്‍ തടഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അര മണിക്കൂറാണ് ദളിതുകള്‍ പ്രതിഷേധിച്ചത്. പട്ടിക ജാതി/ വര്‍ഗ നിയമം അനുസരിച്ച് ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
---- facebook comment plugin here -----