Kerala
പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനം: എല്‍ഡിഎഫില്‍നിന്നും നീതി ലഭിച്ചില്ല- മാണി സി കാപ്പന്‍

പാലാ | സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് തഴഞ്ഞു. സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിലുള്ള പ്രതിഷേധം എല്‍ഡിഎഫില്‍ അറിയിക്കും. തിതെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ല. ഇനി തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
---- facebook comment plugin here -----