National
കസ്റ്റഡിയിലുള്ള 103 കിലോ സ്വര്‍ണം കാണാതായ സംഭവം: അന്വേഷണം പോലീസിനെ ഏല്‍പ്പിച്ചാല്‍ അഭിമാന ക്ഷതമാകുമെന്ന് സിബിഐ; അഭിമാന ക്ഷതം ഉത്തരവാദിത്വ ബോധമുണ്ടാക്കുമെന്ന് കോടതി

ചെന്നൈ | സിബിഐ കസ്റ്റഡിയില്‍ നിന്ന് 103 കിലോ സ്വര്‍ണം കാണാതായ സംഭവത്തില്‍ അന്വേഷണം ലോക്കല്‍ പോലീസിനെ ഏല്‍പ്പിച്ചു. മദ്രാസ് ഹൈക്കൊടതിയുടെതാണ് നടപടി.
അഭിമാന ക്ഷതം ഉണ്ടാകും എന്ന സിബിഐയുടെ വാദം കോടതി തള്ളിയാണ് സിബിഐക്കെതിരായ അന്വേഷണം പോലീസിന് കൈമാറി കോടതി ഉത്തരവിട്ടത്. 43 കോടിയുടെ സ്വര്‍ണമാണ് സിബിഐ കസ്റ്റഡിയില്‍ നിന്ന് നഷ്ടമായത്. മോഷണത്തിന് സമാനമായ കുറ്റക്യത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സിബിഐ നിര്‍ദേശിക്കുന്ന ഉന്നത എജന്‍സിയെ അന്വേഷണം എല്‍പ്പിക്കുക സാധ്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2012ല്‍ പിടിച്ചെടുത്ത സ്വര്‍ണത്തില്‍നിന്നാണ് 103 കിലോ സ്വര്‍ണം കാണാതായത്.
സിബിഐ കസ്റ്റഡിയില്‍ സ്വര്‍ണം കാണാതായത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ആണെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്വര്‍ണം കണ്ടെത്തുന്ന വിഷയത്തില്‍ സിബിഐ വലിയ താത്പര്യവും കാണിച്ചില്ല. തുടര്‍ന്നാണ് വിഷയം മദ്രാസ് ഹൈക്കോടതി പരിശോധിച്ചത്.
43 കോടിയുടെ സ്വര്‍ണം സിബിഐ കസ്റ്റഡിയില്‍ നഷ്ടമായത് ഗുരുതരമാണെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതി ജഡ്ജി പി എന്‍ പ്രകാശിന്റെതാണ് ഉത്തരവ്. ലോക്കല്‍ പോലീസിന്റെ അന്വേഷണം അഭിമാന ക്ഷതം ഉണ്ടാക്കും എന്ന സിബിഐയുടെ വാദം കോടതി തള്ളി. ചില ഘട്ടങ്ങളിലൊക്കെ അല്‍പം അഭിമാന ക്ഷതം ഉത്തരവാദിത്ത ബോധം നല്‍കും എന്ന് കോടതി പറഞ്ഞു.സിബിസിഐഡി ആണ് അന്വേഷണം നടത്തുക.