Kerala
ചാരക്കേസ് ഗൂഢാലോചനയില്‍ ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും

ന്യൂഡല്‍ഹി | ഐ എസ് ആര്‍ ഒ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയില്‍ ജസ്റ്റിസ് ഡി കെ ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും. അടുത്ത ആഴ്ച തിരുവനന്തപുരത്ത് എത്തന്ന ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതി 14,15 തീയ്യതികളല്‍ തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഐ എസ് ആര്‍ ഒ ചാരക്കേസ് സംബന്ധിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കിയ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നടക്കം കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.
ഐ എസ് ആര്‍ ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ 2018ലാണ് സുപ്രീം കാടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു അന്നത്തെ സുപ്രീം കോടതി നിരീക്ഷണം. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരുമെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ തെളിവെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.