Connect with us

National

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ട ശിശു മരണം

Published

|

Last Updated

ജയ്പുര്‍ |  രാജസ്ഥാനില്‍ വീണ്ടും കൂട്ട ശിശു മരണം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒമ്പത് നവജാത ശിശുക്കളാണ് കോട്ടയിലെ ജെ കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച രാത്രിയില്‍ അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇവര്‍ക്കെല്ലാം 1-4 ദിവസം മാത്രം പ്രായമുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. പെട്ടെന്നുണ്ടായ അണുബാധയാകാം മരണ കാരണമെന്നാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

 

Latest