Kerala
സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം

തിരുവനന്തപുരം | ഇ ഡി ചോദ്യം ചെയ്യാന്‍ വിളിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എം ആര്‍ ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നത്.
ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇന്നത്തെ യോഗം രവീന്ദ്രന് നിര്‍ണായകമാകും. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗവും ഇന്ന് രവീന്ദ്രനെ പരിശോധിക്കും.
അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി എം രവീന്ദ്രന്‍ അയച്ച കത്ത് ഇ ഡി വിലയിരുത്തും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് രവീന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.